ആ​ദി​വാ​സി ഊ​രി​ല്‍ പ​തി​വ് തെ​റ്റാ​തെ ഇക്കുറിയും ഓ​ണ​സ​മ്മാ​ന​വു​മാ​യി എംഎൽഎ
Tuesday, September 10, 2019 11:30 PM IST
പ​ത്ത​നാ​പു​രം: ആ​ദി​വാ​സി ഊ​രി​ല്‍ പ​തി​വ് തെ​റ്റാ​തെ ഓ​ണ​സ​മ്മാ​ന​വു​മാ​യി കെ.​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യെ​ത്തി.
​കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ത്രാ​ട​ത്ത​ലേ​ന്ന് ഓ​ണ​ക്കി​റ്റു​മാ​യി എം​എ​ല്‍​എ എ​ത്തു​ന്ന​ത്. ​പു​റം​ലോ​കം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മൃ​ദ്ധി​യി​ലാ​കു​മ്പോ​ള്‍ കു​രി​യോ​ട്ടു​മ​ല​യി​ലെ ആ​ദി​വാ​സി​ക​ള്‍ പ​ല​പ്പോ​ഴും പ​ട്ടി​ണി​യി​ലാ​യി​രി​ക്കും.​
ഇ​ത​റി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​വ​ര്‍​ക്ക് ഓ​ണ​സ​മ്മാ​ന​വു​മാ​യി എം​എ​ല്‍​എ എ​ത്തു​ന്ന​ത്.​ പി​ന്നീ​ടു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​ത് തന്നെ​യാ​യി​രു​ന്നു.​ ത​ന്‍റെ പ​ണം ത​ന്നെ​യാ​ണ് എം​എ​ല്‍​എ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ വ​ര്‍​ഷം അ​മ്മ​യു​ടെ മ​ര​ണം മൂ​ലം എം​എ​ല്‍​എ ഓ​ണം ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ലും കു​രി​യോ​ട്ടു​മ​ല​യി​ലെ പ​തി​വ് തെ​റ്റി​ച്ചി​രു​ന്നി​ല്ല.​ പ​ര​മ്പ​രാ​ഗ​ത ഓ​ണ​പ്പാ​ട്ട് പാ​ടി​യാ​ണ് കു​രി​യോ​ട്ടു​മ​ല​ക്കാ​ര്‍ എം​എ​ല്‍​എ​യെ വ​ര​വേ​റ്റ​ത്.