തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി; പാ​രി​തോ​ഷി​കം അ​നു​വ​ദി​ച്ചു
Tuesday, September 10, 2019 11:31 PM IST
കൊല്ലം: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ എ​ടു​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​തേ്യ​ക പാ​രി​തോ​ഷി​ക​മാ​യി 1000 രൂ​പ വീ​തം ന​ല്‍​കാ​ന്‍ ജി​ല്ല​യ്ക്ക് 4,13,55,000 രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ 68 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 41355 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് അ​ര്‍​ഹ​ത. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ര്‍ടി​ജിഎ​സ് മു​ഖാ​ന്ത​രം തു​ക കൈ​മാ​റും.

റേ​ഡി​യോ​ള​ജി​സ്റ്റ്;
അ​ഭി​മു​ഖം 18ന്

കൊല്ലം: ​ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ സ്‌​കാ​നിം​ഗ് സെ​ന്റ​റി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വേ​ത​ന നി​ര​ക്കി​ല്‍ താ​ത്കാ​ലി​ക​മാ​യി റേ​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 18ന് ​ന​ട​ക്കും. അം​ഗീ​കൃ​ത എം​ബി​ബി​എ​സും മെ​ഡി​ക്ക​ല്‍ റേ​ഡി​യോ ഡ​യ​ഗ​നോ​സി​സ് ഡി​പ്ലോ​മ (​ഡി​എം​ആ​ര്‍​ഡി) ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ, യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി​യി​ല്‍ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.