ശാ​ലോം മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ശ​താ​ബ്ദി ആ​ഘോ​ഷം
Tuesday, September 10, 2019 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണാമം​ഗ​ൽ ശാ​ലോം മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 15ന് ​തു​ട​ക്കം കു​റി​ക്കു​മെ​ന്ന് സ​ഭാ​നേ​താ​ക്ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നി​ല​വി​ൽ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട ശാ​ലോം മാ​ർ​ത്തോ​മ്മ ച​ർ​ച്ച് തൃ​ക്ക​ണ്ണാ മം​ഗ​ലി​ൽ നൂ​റു വ​ർ​ഷം മു​മ്പാ​ണ് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. 1920 ലാ​യി​രു​ന്നു ഇ​തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ 250ഓ​ളം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ഇ​ട​വ​ക​യി​ൽ ച​ർ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ശ​താ​ബ്ദി ബ്ലോ​ക്ക് നി​ർ​മ്മാ​ണം, ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​വെ​ച്ചു ന​ൽ​കു​ക, ഇ​ട​വ​കാം​ഗ​മ​ല്ലാ​ത്ത ഒ​രാ​ൾ​ക്ക് ഭ​വ​നം നി​ർ​മ്മി​ച്ചു ന​ൽ​കു​ക, വൈ​ദ്യ​സ​ഹാ​യ നി​ധി, സു​വി​ശേ​ഷ നി​ധി എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ക, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​പ്പി​ലാ​ക്കു​ക.
ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ന്നം​കു​ളം - മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ: ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി., ഐ​ഷാ പോ​റ്റി എം​എ​ൽ​എ തു​ട​ങ്ങി​യ​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും വൈ​ദി​ക ശ്രേ​ഷ്ഠ​രും പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി സാം ​മാ​ത്യ, ട്ര​സ്റ്റി ജേ​ക്ക​ബ് ജോ​ൺ, പി.​ജെ.​തോ​മ​സ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, സി.​തോ​മ​സ്, റ​ജി തോ​മ​സ്, പി.​വൈ. ശാ​മു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു