പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ലെ രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി
Tuesday, September 10, 2019 11:31 PM IST
പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി സം​സ്കാ​ര പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ലെ രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി. ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ൽ വി​ത​ര​ണം ചെ​യ്തു.
ന​മ്മ​ളു​ടെ സ്നേ​ഹ​വും ക​രു​ത​ലും ശ്ര​ദ്ധ​യും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ട്ട​ന​വ​ധി സ​ഹോ​ദ​ര​ങ്ങ​ൾ ന​മ്മു​ടെ ചു​റ്റും ജീ​വി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​ഹി​ദാ​ക​മാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വ​രെ ക​ണ്ടെ ത്തി ​അ​വ​രോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കു​ന്പോ​ഴാ​ണ് ഓ​ണം സാ​ർ​ഥ​ക​മാ​കു​ന്ന​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ധാ​രാ​ളം സ​ഹോ​ദ​ര​ങ്ങ​ൾ ഇ​ന്നും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലാ​ണ്. ഓ​ണ​മാ​യി​ട്ട് പോ​ലും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​രെ ഓ​ർ​ക്കാ​തെ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യി​ല്ല. ഓ​ണം അ​വ​രു​ടേ​ത് കൂ​ടി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
പാ​രി​പ്പ​ള്ളി ല​യ​ണ്‍​സ് ക്ല​ബ് രോ​ഗി​ക​ൾ​ക്കാ​യി 500 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ 25 ഓ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി. സം​സ്കാ​ര ഭ​വ​നി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​യം ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, പാ​രി​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കു​മാ​ർ, ഡോ.​അ​ശോ​ക് ശ​ങ്ക​ർ, സം​സ്കാ​ര സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്. ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ണി​ക​ണ്ഠ​ൻ ഓ​ണ​പ്പാ​ട്ടു​ക​ൾ ആ​ല​പി​ച്ചു. രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ഒ​പ്പം അ​തി​ഥി​ക​ളും ഓ​ണ​സ​ദ്യ ക​ഴി​ച്ച് ഓ​ണാ​ഘോ​ഷ​ത്തെ സ​ന്പു​ഷ്ട​മാ​ക്കി.