ബ​സി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Friday, September 13, 2019 10:45 PM IST
ശാ​സ്താം​കോ​ട്ട: മ​ത്സ​ര ഓ​ട്ട​ത്തി​നി​ട​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വ്യാ​ഴാഴ്ച ഉ​ച്ച​കഴിഞ്ഞ് രണ്ടിന് തോ​പ്പി​ൽ മു​ക്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ് ബ​ന്ധു​വി​നൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ട​ക്കും​ത​ല പ​രി​ച്ചേ​രി​ൽ മേ​ക്ക​തി​ൽ ക്രൈ​സ്റ്റ് ഭ​വ​ന​ത്തി​ൽ സാ​റാ​മ്മ​യാ​ണ് (54)ബ​സി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ​ത്.
കെ​എ​സ്ആ​ർടിസി വേ​ണാ​ട് ബ​സി​നോ​ട് മ​ത്സ​രി​ച്ച് ഓ​ടി​യ സ്വ​കാ​ര്യ ബ​സ് അ​മി​ത വേ​ഗ​ത്തി​ൽ വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ വാ​തി​ലി​ന​ട​ത്തു​ള്ള സീ​റ്റി​ൽ ഇ​രു​ന്ന സാ​റാ​മ്മ പുറത്തേക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.
വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​തി​ൽ തു​റ​ന്നു റോ​ഡി​ൽ വീ​ണ വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. സിഎം എ​സ് എ​ന്ന സ്വ​കാ​ര്യ ബ​സ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.