മ​ദ്യല​ഹ​രി​യി​ൽ സം​ഘ​ട്ട​നം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Friday, September 13, 2019 10:45 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ദ്യ ല​ഹ​രി​യി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് പേ​രെ കൊ​ല​പാ​ത​ക ശ്ര​മ കു​റ്റ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട്ടാ​ത്ത​ല പ​ണ​വി​ള വീ​ട്ടി​ൽ സ​ന്ദീ​പ് എ​ന്ന് വി​ളി​ക്കു​ന്ന അ​ജ​യ​ൻ(24), അ​മ​ൽ നി​വാ​സി​ൽ അ​മ​ൽ (26), കോ​ട്ടാ​ത്ത​ല ത​റ​മേ​ൽ ഭാ​ഗം മാ​വി​ള വീ​ട്ടി​ൽ ത്യാ​ഗ​രാ​ജ​ൻ (50) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ആ​റു​പേ​ർ​ക്കെ​തി​രെ​യും പോലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
ത്യാ​ഗ​രാ​ജ​ന്‍റെ ക​ട​യി​ൽ ഉണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 നാ​യി​രു​ന്നു സം​ഭ​വം. ത്യാ​ഗ​രാ​ജ​നും അ​യ​ൽ​വാ​സി​യും ത​മ്മി​ൽ ക​ട​യി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്കം ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ജ​യ​നും, അ​മ​ലും. വാ​ക്ക് ത​ർ​ക്കം പി​ന്നീ​ട് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു.
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ട​യ്ക്ക​ൽ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ദീ​ർ​ഘ​കാ​ല​മാ​യി ത​റ​മേ​ൽ അ​മ്പ​ലം ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണ​ന്നും ഇ​വി​ടം ത​മ്പ​ടി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര സി​ഐ ബി​നു കു​മാ​ർ, എ​സ്ഐ ​സാ​ബു​ജി, മ​ണി​യ​ൻ​പി​ള്ള, ഗ്രെ​ഷ്യ​സ്, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.