ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ 33 നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ഇ​ന്ന്
Sunday, September 15, 2019 12:52 AM IST
കൊ​ല്ലം: ഓ​ച്ചി​റ ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ രാ​വി​ലെ 11നും 12.15​നും മ​ധ്യേ 33 നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്നു. ഓ​ച്ചി​റ അ​ന്ന​ദാ​ന മ​ന്ദി​ര​ത്തി​ന് മു​ൻ​വ​ശം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ലാ​ണ് വി​വാ​ഹം.

കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് യു​വ​തി​ക​ൾ. വ​ധു​വി​ന്‍റെ പേ​രി​ൽ ബാ​ങ്കി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കും. ഇ​തു​കൂ​ടാ​തെ ഒ​രു ഗ്രാം ​താ​ലി​യും വ​ധൂ​വ​ര​ന്മാ​ർ​ക്ക് വി​വാ​ഹ വ​സ്ത്ര​വും ന​ൽ​കും. പ​തി​നാ​യി​രം പേ​ർ​ക്ക് ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ദ്യ​യും ന​ൽ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 32 വി​വാ​ഹ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ 52 പേ​രു​ടെ വി​വാ​ഹം ന​ട​ത്താ​നാ​ണ് സ​മി​തി തീ​രു​മാ​നി​ച്ച​ത്. 42 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ​വ ഒ​ഴി​വാ​ക്കി​യാ​ണ് 32 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ധൂ​വ​ര​ന്മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​ര​സ്പ​രം സ​മ്മ​തി​ച്ച് ഉ​റ​പ്പി​ച്ച വി​വാ​ഹ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല താ​ലി കൈ​മാ​റ്റം ന​ട​ത്തും. മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വി​വാ​ഹ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ വ​ര​ണ​മാ​ല്യ​ങ്ങ​ൾ കൈ​മാ​റും.

എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, അ​ടൂ​ർ പ്ര​കാ​ശ്, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ, കെ.​സോ​മ​പ്ര​സാ​ദ്, എം​എ​ൽ​എ​മാ​രാ​യ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, ആ​ർ.​രാ​ജേ​ഷ്, യു.​പ്ര​തി​ഭ, മു​ൻ എം​പി ടി.​ജെ.​ആ​ഞ്ജ​ലോ​സ്, ബി​ന്ദു കൃ​ഷ്ണ, എ​സ്.​സു​ദേ​വ​ൻ, എം.​ലി​ജു, ആ​ർ.​നാ​സ​ർ, പി.​ആ​ർ.​വ​സ​ന്ത​ൻ, എ​ൻ.​വി.​അ​യ്യ​പ്പ​ൻ​പി​ള്ള, എ.​സോ​മ​രാ​ജ​ൻ, കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, അ​രി​താ ബാ​ബ, മ​ഞ്ജു പാ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എ.​ശ്രീ​ധ​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ക​ള​രി​ക്ക​ൽ ജ​യ​പ്ര​കാ​ശ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി.​പ​ദ്മ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​മ​ൽ ഡാ​നി, അം​ഗ​ങ്ങ​ളാ​യ കെ.​ജ​യ​മോ​ഹ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​ശ​ശി​ധ​ര​ൻ പി​ള്ള, കെ.​ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.