ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷം
Tuesday, September 17, 2019 11:08 PM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വിവിധ പരിപാടികൾ നടക്കും.
രാ​വി​ലെ 9.30ന് ​ജ്യോ​തി​ലാ​ൽ, ബൈ​ജു പു​നു​ക്ക​ന്നൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​വാ​സ് പെ​യി​ന്‍റിം​ഗ്, ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ർ, ക്യാ​പ് ഓ​ഫ് ഡി ​ജി ട്ര​സ്റ്റി​ന്‍റെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ബാ​ന​ർ പെ​യി​ന്‍റിം​ഗ്, യുപി, എ​ച്ചഎ​സ്, എ​ച്ച് എ​സ് എ​സ് വി​ദ്യാ​ർ​ഥിക​ളു​ടെ വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​രം , ഇ​സ്‌​ക്ര​യു​ടെ യു​ദ്ധ​വി​രു​ദ്ധ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം എന്നിവ ന‌ടക്കും.
വൈ​കുന്നേരം ആ​റി​ന് ജില്ലാക​ള​ക്ട​ർ അ​ബ്ദു​ൽ നാസ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പൊ​തു​യോ​ഗത്തിൽ മീ​ഡി​യ അക്കാദമി ചെ​യ​ർ​മാ​ൻ ആ​ർ.എ​സ് .ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ഓ​ട്ടി​സ്റ്റി​കും അ​ന്ധ​നും മെ​ന്‍റലി ച​ല​ഞ്ച​ഡു​മാ​യ ഗാ​യ​ക​ൻ രാ​കേ​ഷ് ര​ജനീ​കാ​ന്തി​ന്‍റെ ഗാ​ന​മേ​ളയും അരങ്ങേറും. ഫോൺ : 9387676757