സാ​ഹി​തീ സ​ല്ലാ​പം ഓ​ണാ​ഘോ​ഷം ന​ട​ത്തി
Tuesday, September 17, 2019 11:59 PM IST
കൊല്ലം: സം​സ്ഥാ​ന സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് സ​ർ​വീ​സ് കൗ​ണ്‍​സി​ലി​ന്‍റെ ജി​ല്ലാ സ​ഹൃ​ദ​യ സ​ഖ്യ​മാ​യ സാ​ഹി​തീ സ​ല്ലാ​പ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ പി​രി​പാ​ടി​യും ഓ​ണാ​ഘോ​ഷ​വും കൊ​ല്ലം ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ത്തി.
സാ​ഹി​തീ സ​ല്ലാ​പം കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ ആ​ഘോ​ഷ സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഇ​ള​മാ​ട് വി​ജ​യ​കു​മാ​ർ, ആ​ർ. സു​രേ​ന്ദ്ര​ൻ​പി​ള്ള, കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ, നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​പ്സ​ര ശ​ശി​കു​മാ​ർ, വി​ജ​യ​ൻ ച​ന്ദ​ന​മാ​ല, ര​മേ​ശ് ബാ​ബു, മം​ഗ​ലം ബാ​ബു എ​ന്നി​വ​ർ ക​വി​ത​ക​ൾ ചൊ​ല്ലി. ഇ​ള​മാ​ട് എ​ൻ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​രും സം​ഘ​വും നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ബി. ​ന​ളി​നി ഇ​ട​യ​ക്കി​ട​ത്തി​ന്‍റെ പാ​ട​ത്തെ പൈ​ങ്കി​ളി എ​ന്ന ക​ഥാ പ്ര​സം​ഗ​മു​ണ്ടാ​യി​രു​ന്നു.

വ​സ്തു ലേ​ലം

കൊല്ലം: അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ ഒ​ന്‍​പ​തി​ല്‍ സ​ര്‍​വേ ന​മ്പ​ര്‍ 448/9 ല്‍​പ്പെ​ട്ട 5.40 ആ​ര്‍ പു​ര​യി​ട​വും റീ ​സ​ര്‍​വേ ന​മ്പ​ര്‍ 448/2 ല്‍​പ്പെ​ട്ട 5.80 ആ​ര്‍ സ്ഥ​ല​വും ആ​ര്‍ ആ​ര്‍ നി​യ​മ​പ്ര​കാ​രം ഒ​ക്ടോ​ബ​ര്‍ 11ന് ​രാ​വി​ലെ 11ന് ​അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ലും 04762620223 ന​മ്പ​രി​ലും ല​ഭി​ക്കും.