കൊല്ലത്ത് വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി
Tuesday, September 17, 2019 11:59 PM IST
കൊല്ലം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊല്ലത്ത് വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഒ​രാ​ഴ്ച്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ന്മ​ദി​നം സേ​വാ​സ​പ്താ​ഹാ​യി ആ​ച​രി​ക്കു​ക​യാ​ണ്.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി.​ പ​രി​പാ​ടി​ക്ക് യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജി​തി​ൻ ദേ​വ്, ജി​ല്ലാ നേ​താ​ക്ക​ന്മാ​രാ​യ അ​നീ​ഷ് ജ​ലാ​ൽ, അ​ഭി​ഷേ​ക് മു​ണ്ട​ക്ക​ൽ, അ​ഭി​ലാ​ഷ് ക​ട​വൂ​ർ, ന​വീ​ൻ ജി ​കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ര​വി​പു​രം മു​ണ്ട​ക്ക​ൽ അ​ഗ​തി മ​ന്ദി​ര​ത്തി​നു സ​മീ​പം മാ​സ​ങ്ങ​ളാ​യി അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ തു​റ​ന്നു കി​ട​ന്ന ഓ​ട വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കി. യു​വ​മോ​ർ​ച്ച നേ​താ​ക്ക​ന്മാ​രാ​യ അ​ഭി​ഷേ​ക്, പ്രി​ൻ​സ്, അ​ജീ​ഷ്, അ​ജി​ത് അ​ന​ന്ദു, അ​ർ​ജു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.വി​വി​ധ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.

യോ​ഗം നാ​ളെ

കൊല്ലം: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗം നാ​ളെ 11 ന് ​ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.