ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സി​റ്റിം​ഗ് 24ന്
Friday, September 20, 2019 10:44 PM IST
കൊല്ലം: ​ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സി​റ്റിം​ഗ് 24ന് ​രാ​വി​ലെ 11ന് ​ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രും. ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​യും സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ ര​ക്ഷി​താ​ക്ക​ള്‍, ഫി​റ്റ് പേ​ഴ്‌​സ​ണ്‍​സാ​യി എം ​പാ​ന​ല്‍ ചെ​യ്യ​പ്പെ​ടാ​നും ശ്ര​ദ്ധ​യും സം​ര​ക്ഷ​ണ​വും വേ​ണ്ട കു​ട്ടി​ക​ളു​ടെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​കാ​ന്‍ സ​ന്ന​ദ്ധ​രാ​യി​ട്ടു​ള്ള​വ​ര്‍​ക്കും സി​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാം.


സൗ​ജ​ന്യ പ​രീ​ക്ഷാ പ​രി​ശീ​ല​നം

കൊല്ലം: ജി​ല്ലാ എം​പ്ലോ​യ്‌​മെന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഗൈ​ഡ​ന്‍​സ് യൂ​ണി​റ്റി​ന്‍റെ​യും ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സൗ​ജ​ന്യ പി ​എ​സ് സി ​പ​രീ​ക്ഷാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍ 30 ന​കം ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.