യൂ​സ​ഫ​ലി കേ​ച്ചേ​രി മ്യൂ​സി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ണാ​ഘോ​ഷ​വും ആ​ദ​രി​ക്ക​ലും ഇന്ന്
Friday, September 20, 2019 10:44 PM IST
കൊ​ല്ലം: ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ആ​രം​ഭി​ച്ച മ്യൂ​സി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും ആ​ദ​രി​ക്ക​ലും കൊ​ല്ലം ബി​ഷ​പ് ജെ​റോം ന​ഗ​റി​ലെ ജി ​മാ​ക്സ് തീ​യേ​റ്റ​റി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും. മ്യൂ​സി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ സി​നി​മാ ന​ട​ൻ കു​ണ്ട​റ ജോ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കൊ​ല്ലം എം​പി എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷീ​ല ആ​ന്‍റ​ണി, ഹാം ​റേ​ഡി​യോ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് എം.​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ആ​തു​ര സേ​വ​ന രം​ഗ​ത്തെ സേ​വ​ന​ത്തി​ന് ഡോ. ​ആ​തു​ര ദാ​സ്, സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തെ മി​ക​വി​ന് രാ​ജേ​ഷ് തെ​ങ്ങി​ല​ഴി​കം, കു​ട്ടി​ക​ളു​ടെ നാ​ട​ക രം​ഗ​ത്തെ ആ​ചാ​ര്യ​ൻ മ​ണി​വ​ർ​ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.