വ​ഴി​യോ​ര​ത്തി​രു​ന്ന് വാ​യി​ക്കാ​ൻ തു​റ​ന്ന വാ​യ​ന​ശാ​ല സ​ജീ​വം
Friday, September 20, 2019 11:22 PM IST
ച​വ​റ: വ​ഴി​യോ​ര​ത്തി​രു​ന്ന് വാ​യി​ക്കാ​ൻ സ​ജ്ജ​മാ​ക്കി​യ തു​റ​ന്ന വാ​യ​ന​ശാ​ല സ​ജീ​വം.
വി​കാ​സ് സാം​സ്കാ​രി​ക​വേ​ദി ഒ​രു​ക്കി​യ തു​റ​ന്ന വാ​യ​ന​ശാ​ല​യി​ലെ​ത്തി​യാ​ൽ വി​ശ്ര​മ​വേ​ള​ക​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാം.മെ​മ്പ​ർ​ഷി​പ്പും ഫീ​സു​മി​ല്ലാ​തെ ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാം.
ച​വ​റ ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ൽ വി​കാ​സ് ഒ​രു​ക്കി​യ തു​റ​ന്ന വാ​യ​ന​ശാ​ല നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷാ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള​ള​വ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​വു​ക​യാ​ണ്.
ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റാ​ക്കി​ൽ നൂ​റോ​ളം പു​സ്ത​ക​ങ്ങ​ളും പ​ത്ര​ങ്ങ​ളും വ​ച്ചി​ട്ടു​ണ്ട്. ആ​ർ​ക്കും എ​ടു​ത്ത് വാ​യി​ക്കാം. ഒ​രു നി​ബ​ന്ധ​ന മാ​ത്ര​മേ​യു​ള്ളു എ​ടു​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ വീ​ട്ടി​ൽ കൊ​ണ്ടു പോ​കാ​തെ വാ​യി​ച്ച് ക​ഴി​ഞ്ഞ​തി​നു ശേ​ഷം എ​ടു​ത്തി​ട​ത്ത് വ​യ്ക്ക​ണം.
തു​റ​ന്ന വാ​യ​ന​ശാ​ല​യി​ൽ വേ​ണ്ടി​വ​ന്നാ​ൽ കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ൾ.