വ​നി​താ ക​മ്മീ​ഷ​ൻ ഏ​ക​ദി​ന ശി​ല്പ​ശാ​ല
Saturday, September 21, 2019 11:50 PM IST
കു​ണ്ട​റ: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍റെ​യും മു​ള​വ​ന ജെഎംവൈ എംഎ ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ രണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

മു​ള​വ​ന ജെജെ ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല രാ​വി​ലെ 10 ന്് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം എം.​എ​സ്.​താ​ര അ​ധ്യക്ഷ​ത വ​ഹി​ക്കും. സ്ത്രീ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി കൊ​ല്ലം സൈ​ബ​ർ സെ​ൽ പ്ര​തി​നി​ധി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ജൂ​ലി​യ​റ്റ് നെ​ൽ​സ​ണ്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ് ജോ​ർ​ജ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു​രാ​ജേ​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ത്സ​ലാ​സ​തീ​ശ​ൻ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ആ​ർ.​മോ​ഹ​ന​ൻ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ലി​സി മാ​ത്യു എ​ന്നി​വ​ർ പ്രസംഗി​ക്കും.