വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൃ​ത്ത അ​ധ്യാ​പി​ക മ​രി​ച്ചു
Sunday, September 22, 2019 2:21 AM IST
ച​വ​റ: വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൃ​ത്ത അ​ധ്യാ​പി​ക മ​രി​ച്ചു. ച​വ​റ ചെ​റു​ശേ​രി ഭാ​ഗം മ​ഞ്ജീ​ര​ത്തി​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ദീ​പ്തി കു​മാ​റി​ന്‍റെ ഭാ​ര്യ മ​ഞ്ജു (42) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15ന് ​അ​വ​ശ​നി​ല​യി​ൽ ക​ണ്ട മ​ഞ്ജു​വി​നെ മ​ക്ക​ൾ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു.

മ​ര​ണം കൊ​ല​പാ​ത​കം ആ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​വ​റ പോ​ലീ​സ് ദു​രു​ഹ മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് ദീ​പ്തി കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മെ മ​ര​ണ​ക്കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് വീ​ട്ടി​ൽ ത​ന്നെ ശ്രീ​മൂ​കാം​ബി​ക സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​വും ഉ​ണ്ട്. ച​വ​റ പോ​ലീ​സി​ന്‍റേ​യും കൊ​ല്ല​ത്തു നി​ന്നു​മെ​ത്തി​യ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ എ.​ഷ​ഫീ​ക്ക, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ എ​സ്.​സു​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​മു​ള്ള സം​ഘം വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്നും വി​ഷ​മ​ട​ങ്ങി​യ കു​പ്പി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ക്ക​ൾ: പൂ​ജി​ത, ശ്രീ​ഹ​രി.