സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണം; സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഇന്ന്
Tuesday, October 15, 2019 11:04 PM IST
കൊല്ലം: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന 2019 സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് മ​ന്ത്രി എ ​കെ ബാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌
വാ​ത്സ​ല്യ​നി​ധി, ഗോ​ത്ര​വാ​ത്സ​ല്യ നി​ധി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ക്കും. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ എംആ​ര്‍എ​സു​ക​ളെ മ​ന്ത്രി കെ ​രാ​ജു ആ​ദ​രി​ക്കും.
സി ​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​നാ​കും. മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യാ​തി​ഥി​യാ​കും. എം പി മാ​രാ​യ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എ. ​എം. ആ​രി​ഫ്, കെ. ​സോ​മ​പ്ര​സാ​ദ്, എം​എ​ല്‍എ​മാ​രാ​യ എം ​മു​കേ​ഷ്, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, ജി ​എ​സ് ജ​യ​ലാ​ല്‍, പി ​അ​യി​ഷാ​പോ​റ്റി, എ​ന്‍ വി​ജ​യ​ന്‍​പി​ള്ള, ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, കെ ​ബി ഗ​ണേ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​പി. പു​ഗ​ഴേ​ന്തി, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പി ​ഐ ശ്രീ​വി​ദ്യ, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കോ​വൂ​ര്‍ മോ​ഹ​ന​ന്‍, ട്രൈ​ബ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ വൈ ​ബി​പി​ന്‍​ദാ​സ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ഇ ​എ​സ് അം​ബി​ക തു​ട​ങ്ങി​വ​യ​ര്‍ പ​ങ്കെ​ടു​ക്കും.