ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​യാ​ൾ ക്ഷേ​ത്ര മോ​ഷ​ണ​ത്തി​ന് വീ​ണ്ടും പി​ടി​യി​ൽ
Tuesday, October 15, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ജ​യി​ൽശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത​യാ​ൾ അ​തേ കു​റ്റ​ത്തി​ന് വീ​ണ്ടും പി​ടി​യി​ലാ​യി.
ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​സ​ന്ന​ൻ (50) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യി​ൽ ഇ​യാ​ൾ ഇ​ല​വും​മൂ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി. ഓ​ട്ടു​വി​ള​ക്കും പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യും വ​ഞ്ചി കു​ത്തി​തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കു​ക​യു​മു​ണ്ടാ​യി.
ഇ​തി​നു ശേ​ഷം വെ​ളി​യം ദേ​വീ​ക്ഷേ​ത്ര​ത്തി​ലും ക​വ​ർ​ച്ച ല​ക്ഷ്യ​മി​ട്ട് എ​ത്തി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്നും നൈ​റ്റ് പ​ട്രോ​ളിം​ഗി​നെ​ത്തി​യ പോ​ലീ​സ് സം​ഘം സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തു ക​ണ്ട ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്.
മു​ൻ​പും ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സു​ക​ളി​ലാ​ണ് ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.​എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ, എ ​എ​സ്‌​ഐ. ജ​യ​പ്ര​ദീ​പ്, എ​എ​സ്ഐ ഗോ​പ​കു​മാ​ർ, ഹോം ​ഗാ​ർ​ഡ് മ​ണി​ക​ണ്ഠ​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.