സു​ര​ക്ഷി​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളു​മാ​യി പോ​ഷ​ണ്‍ മാ​ഹ് ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല
Tuesday, October 15, 2019 11:05 PM IST
ചവറ: പി​സ​യും ബ​ര്‍​ഗ​റും ശീ​ല​മാ​ക്കി​യ പു​ത്ത​ന്‍ ത​ല​മു​റ​യ്ക്ക് ക്യാ​ര​റ്റ് ഇ​ടി​യ​പ്പ​വും നാ​ട​ന്‍ കൂ​മ്പി​ന്‍ കു​റു​ക്കും ചേ​ന ച​മ്മ​ന്തി​യും ക​പ്പ​യ്ക്ക അ​ച്ചാ​റും മു​ള​യ​രി പ​ല​ഹാ​ര​ങ്ങ​ളും പു​ത്ത​ന്‍ അ​നു​ഭ​വ​മാ​യി​രു​ന്നു.
അ​പ​പോ​ഷ​ണ ര​ഹി​ത ഭാ​ര​തം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പോ​ഷ​ണ്‍ മാ​ഹ് മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശി​ല്പ​ശാ​ല​യി​ലാ​ണ് വ​രും​ത​ല​മു​റ പി​ന്തു​ട​രേ​ണ്ട സു​ര​ക്ഷി​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട നി​ര​ത​ന്നെ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.
വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ഫു​ഡ് സേ​ഫ്റ്റി കേ​ര​ളയു​ടെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ച​വ​റ ഐ​സിഡി​എ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല എ​ന്‍.വി​ജ​യ​ന്‍ പി​ള്ള എം​എ​ല്‍എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി.
വ​രും​ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും നി​ന്ന് തു​ട​ക്കം കു​റി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് എം​എ​ല്‍എ ​പ​റ​ഞ്ഞു. ഇ​ത്ത​രം ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍ നി​ര​വ​ധി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് തു​ട​ച്ചു നീ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ അ​ഞ്ജു സു​ര​ക്ഷി​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ ​എ നി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് ശാ​ലി​നി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കോ​യി​വി​ള സൈ​മ​ണ്‍, എ​സ് ശോ​ഭ, അ​യ്യ​പ്പ​ന്‍ പി​ള്ള, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ് ഗീ​താ​കു​മാ​രി, ച​വ​റ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ ബി.​എ​സ്.ശ്രീ​ക​ല, വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള എ​ന്‍എ​സ്എ​സ് വാ​ള​ന്‍റി​യ​ര്‍​മാ​ര്‍, ഐസിഡി​എ​സ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.