ഗ്രാമീണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കും: മ​ന്തി കെ. രാജു
Tuesday, October 15, 2019 11:05 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ അ​ഞ്ച​ൽ പ്ര​ദേ​ശ​ത്ത് വ​ന​ഭാ​ഗ​ത്ത് കൂ​ടി​ക​ട​ന്ന് പോ​കു​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം വീ​തി​കൂ​ട്ടി യാ​ത്രാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ത​ട​സ​ങ്ങൾനീ​ക്കി വ​നം വ​കു​പ്പിന്‍റെ അ​നു​മ​തി ല​ഭ്യാ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു.
അ​മ്പ​തേ​ക്ക​റി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒാ​ണം ഫെ​സ്റ്റ് സാ​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ടം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേഹം. ​വൈ​ദ്യു​തി എ​ത്തി​പ്പെ​ടാ​ത്ത​മേ​ഖ​ല​​ക​ളി​ൽ വെ​ളി​ച്ച​മെ​ത്തി​ക്കാ​നും, വ​ന​മേ​ഖ​ല​യി​ലെ എ​ല്ലാ​കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ​ല​ഭ്യാ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
​മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ർ​മാ​ണം ത​ട​സ​ങ്ങ​ൾ നീ​ക്കി ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. വി​വി​ധ കാ​യി​ക-​ക​ലാ​പ​രി​പാ​ടി​ക​ളും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​ലൈ​ലാ​ബീ​വി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ച​യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു​എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ.​കെ.​ആ​ർ, വി​ഷ്ണു ബി.​എ​സ്, ടി.​ബാ​ബു, സു​നി​ൽ​സാം, കെ. ​ശ​ശി​ധ​ര​ന്‍, ത​ങ്ക​പ്പ​ൻ​കാ​ണി ,ജി​നു.​കെ, ഉ​ഷാ​കു​മാ​രി, ഒാ​മ​ന​കു​ട്ട​ൻ,അ​ഫ്സ​ൽ​ഖാ​ൻ,ഒ.​വി​മ​ല, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.