കൊ​ട്ടാ​ര​ക്ക​ര- പു​ത്തൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം താ​റു​മാ​റാ​യി
Wednesday, October 16, 2019 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യ്ക്കും പു​ത്തൂ​രി​നും ഇ​ട​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൊ​ട്ടി പൊ​ളി​ഞ്ഞ് അ​ഗാ​ധ ഗ​ർ​ത്തം രൂ​പ പെ​ട്ടു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം തീ​ർ​ത്തും ബു​ദ്ധി​മു​ട്ടി​ലാ​യി. അ​പ​ക​ട​ങ്ങ​ൾ ദി​ന​വും ഏ​റു​ക​യാ​ണ്.

കൊ​ട്ടാ​ര​ക്ക​ര- പു​ത്തൂ​ർ റോ​ഡി​ൽ പ​തി​വ് വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​മാ​ണ് അ​വ​ണൂ​ർ ജം​ഗ്ഷ​നും മു​സ്ലിം സ്ട്രീ​റ്റ് ഭാ​ഗ​വും. റോ​ഡ് നി​റ​ഞ്ഞ് വെ​ള്ളം പ​ര​ന്ന് കി​ട​ക്കു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ അ​ഗാ​ധ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. കു​ഴി​ക​ളി​ൽ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ ആ​ഴ​മ​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ വ​ന്ന് പ​തി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തേ​റെ​യും. റോ​ഡി​നെ​പ്പ​റ്റി മു​ൻ​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന​തെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു. നാ​ട്ടു​കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ങ്ങ​ൾ ത​ട്ടി യ​ന്ത്ര​ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

സെ​ക്ക​ന്‍റു​ക​ൾ ഇ​ട​വി​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20.80 കോ​ടി രൂ​പ​യ്ക്കാ​ണ് ശാ​സ്താം​കോ​ട്ട-​കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം-​കോ​ട​തി സ​മു​ച്ച​യം എ​ന്ന പേ​രി​ലു​ള്ള ഈ ​റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​റ​ട​ക്കം താ​ഴേ​ത്ത​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.