പാ​ലി​യേ​റ്റീ​വ് സം​ഗ​മം; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം
Wednesday, October 16, 2019 10:54 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ 15-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​തി​ന​ഞ്ചി​ന പ​ദ്ധ​തി​ക​ളി​ല്‍ ആ​ദ്യ​ത്തേ​താ​യ സം​സ്ഥാ​ന പാ​ലി​യേ​റ്റീ​വ് സം​ഗ​മം ന​വം​ബ​റി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം 20ന് ​ഉ​ച്ച​യ​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക് - 9605046000, 9744982507.