പു​ത്തൂ​ർ​മു​ക്കി​ലെ ചേ​രി​തി​രി​ഞ്ഞ് അ​ക്ര​മം; ആ​റം​ഗ സം​ഘം പി​ടി​യി​ൽ
Wednesday, October 16, 2019 11:04 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ മു​ക്കി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഒ​രാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​റം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി.
കു​ണ്ട​റ പേ​ര​യ​ത്ത് വീ​ടി​നു മു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സം​ഘ​ത്തെ കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി എ​സ്നാ​സ​റു​ദ്ദീ​ൻ, സി​ഐ ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി ക​ണ്ണ​ന​ല്ലൂ​ർ ഷി​ജി​ൻ ഭ​വ​നി​ൽ ഷൈ​ജു(37), സു​ഹൃ​ത്തു​ക്ക​ളാ​യ ആ​ന്‍റ​ണി​ഭ​വ​നി​ൽ റോ​മ​ൻ(30), പ​ട​പ്പ​ക്ക​ര എ​ൻ​എ​സ്ന​ഗ​ർ ഷി​ബി​ൻ നി​വാ​സി​ൽ ഷി​ബി​ൻ(20), ക​ണ്ണ​ന​ല്ലൂ​ർ അ​മ്പ​നാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ സാ​ജ​ൻ(27), ലി​ബി​ൻ(27), തോ​ട്ടു​വി​ള​വീ​ട്ടി​ൽ സ​ബി​ൻ(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കേ​സി​ലെ ര​ണ്ടാം പ്ര​തി​യും ഷൈ​ജു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​രേ​ഖ(31)​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ല​പാ​ത​ക ശ്ര​മം, പ​ട്ടി​ക​ജാ​തി പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പു​ത്തൂ​ർ മു​ക്കി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ ഷൈ​ജു സു​രേ​ഖ​യു​ടെ സ​ഹോ​ദ​ര​ന്‍റെ സു​ഹൃ​ത്താ​യ പ്ര​സാ​ദു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലാ​വു​ക​യും പ്ര​സാ​ദും സം​ഘ​വും ഷൈ​ജു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.
ഇ​തി​നു പ​ക​ര​മാ​യി പ​ട​പ്പ​ക്ക​ര​യി​ൽ നി​ന്നും സു​ഹൃ​ദ് സം​ഘ​ത്തെ ഷൈ​ജു വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ൽ സ്ഥ​ല​ത്തെ​ത്തി​യ സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും പ്ര​സാ​ദി​നേ​യും സം​ഘ​ത്തെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഷൈ​ജു പ്ര​സാ​ദി​നെ കു​ത്തി​വീ​ഴ്ത്തി​യ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​സാ​ദ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പൂ​വ​റ്റൂ​ർ മ​ണി​പ്പ​റ​മ്പി​ല​ഴി​ക​ത്തു വീ​ട്ടി​ൽ രാ​കേ​ഷ്(30) താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ക്ര​മ​ത്തി​നു ശേ​ഷം മു​ങ്ങി​യ പ്ര​തി​ക​ൾ പേ​ര​യ​ത്ത് ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.