ഹോ​ര്‍​മോ​ണ്‍ പ്ര​യോ​ഗം: പേ​ടി​ക്കേ​ണ്ടെ​ന്ന് ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ ജി​ല്ലാ കളക്ട​ര്‍
Wednesday, October 16, 2019 11:04 PM IST
കൊല്ലം: ബ്രോ​യ്‌​ല​ര്‍ കോ​ഴി​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ഹോ​ര്‍​മോ​ണ്‍ കു​ത്തി​വ​യ്ക്കു​ന്നു​വെ​ന്നും ഇ​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്നും ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ പ​രാ​തി. എ​ന്നാ​ല്‍ അ​തി​വേ​ഗം തൂ​ക്കം​വ​യ്ക്കു​ന്ന ഇ​നം കോ​ഴി​ക​ളെ പ്ര​ത്യേ​കം ബ്രീ​ഡ് ചെ​യ്ത് വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​താ​ണെ​ന്നും 40 - 50 ത​ല​മു​റ​ക​ളി​ലൂ​ടെ സ്വാ​ഭാ​വി​ക ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ​തി​നാ​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍. ഹോ​ര്‍​മോ​ണ്‍ കു​ത്തി​വ​യ്പ്പ് ചെ​ല​വേ​റി​യ​താ​ണ്. അ​തു കൊ​ണ്ട് നി​ല​വി​ലെ വി​ല​യ്ക്ക് കോ​ഴി​ക​ളെ വി​ല്ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​ഴി​വി​ല തോ​ന്നി​യ​പോ​ലെ ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കള​ക്ട​ര്‍ പ​റ​ഞ്ഞു.
മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പു​ത്തൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ​ഴ​കി​യ ചൂ​ര​മീ​ന്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളെ​ന്ന പേ​രി​ല്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​പ്പ​ന അ​നു​വ​ദി​ക്കി​ല്ല. ന​ഗ​ര​ത്തി​ലെ മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​വി​ന് ബി​ല്ല് ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും അ​ന്വേ​ഷി​ക്കും. പ​ഴ​യ​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ യ​ഥാ​സ​മ​യം മാ​റ്റു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം.
റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഗോ​ത​മ്പ് ന​ല്‍​കു​ന്നു​വെ​ന്ന പ​രാ​തി ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗോ​ഡൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. പ​ച്ച​രി​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും. അ​ന​ധി​കൃ​ത​മാ​യി ബി ​പി എ​ല്‍ കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണം കാ​ര്യ​ക്ഷ​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. കൊ​ല്ലം താ​ലൂ​ക്കി​ല്‍ ആ​കെ ല​ഭി​ച്ച​തി​ല്‍ തീ​ര്‍​പ്പ്ക​ല്പി​ച്ച 76,234 അ​പേ​ക്ഷ​ക​ളി​ല്‍ 70,234 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് 47,009 (42,795), കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് 67,421 (67,088), കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് 23,709 (23,550), പു​ന​ലൂ​ര്‍ താ​ലൂ​ക്ക് 30,776 (29,210), പ​ത്ത​നാ​പു​രം 23,956 (22,486) റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ആ​ര്‍ അ​നി​ല്‍​രാ​ജ്, ഭ​ക്ഷ്യോ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ള്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ​ക്‌​സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.