ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രെ സ​മൂ​ഹം ഒ​ന്നി​ക്ക​ണം: മ​ന്ത്രി കെ.​രാ​ജു
Wednesday, October 16, 2019 11:04 PM IST
വി​ള​ക്കു​ടി: ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രെ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​വാ​ന്‍ സ​മൂ​ഹം ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്ത് ലോ​ക​മാ​ന​സി​കാ​രോ​ഗ്യ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സംഘടി പ്പിച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് വ​ലി​യ​തോ​തി​ല്‍ ആ​ണ് വ​ര്‍​ധി​ച്ച് വ​രു​ന്ന​ത്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ​മ​ര്‍​ദം, ക​ലു​ഷി​ത​മാ​യ കു​ടും​ബാ​ന്ത​രീ​ക്ഷം, അ​മി​ത ല​ഹ​രി​ഉ​പ​യോ​ഗം ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ​യാ​ണ് ഇ​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് കൂ​ടു​ത​ലും ന​യി​ക്കു​ന്ന​ത്. ശ​രീ​രം പ​രി​പാ​ലി​ക്കു​ന്ന​ത് പോ​ലെ മ​ന​സ് പ​രി​പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​കു​വാ​നും അ​ത്ത​രം രീ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ന്‍ എ​ല്ലാ​വ​രും മു​ന്നി​ട്ട് നി​ല്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.
ഡോ.​ബി.​സ​ന്ദീ​പ് ക്ലാ​സു​ക​ള്‍​ന​യി​ച്ചു. സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍ അധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​പ​ത്മ​ഗി​രീ​ഷ്, സു​ജാ​ത, ബി.​ഷാ​ജ​ഹാ​ന്‍, ത​ങ്ക​ച്ച​ന്‍, മി​നി ജോ​സ്പ്ര​കാ​ശ്, എ.​എ.​വാ​ഹി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.