സ്നേ​ഹ​സ​ന്ദേ​ശ​യാ​ത്ര സ​മാ​പ​ന​വും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ സം​ഗ​മ​വും നടത്തി
Wednesday, October 16, 2019 11:04 PM IST
പു​ന​ലൂ​ർ: ദേ​ശീ​യ​ത​യ്ക്കും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജീ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​സ​ന്ദേ​ശ​യാ​ത്ര​യു​ടെ സ​മാ​പ​ന​വും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ സം​ഗ​മ​വും ന​ട​ത്തി.
വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ പ​രി​സ്ഥി​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​എ. സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ക്ഷി​ണ മേ​ഖ​ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​പി. ശ​മു​വേ​ൽ സ​ന്ദേ​ശം ന​ൽ​കി. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ. ​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ഖ​റി​യ വ​ർ​ഗീ​സ്, ബാ​ബു ഡാ​നി​യേ​ൽ, സാ​നു ജോ​ർ​ജ്, കെ. ​ബേ​ബി, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.