ശാ​സ്ത്ര ബോ​ധ​മു​ള്ള ത​ല​മു​റ​യ്ക്ക് മാ​ത്ര​മേ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യൂ: എം​പി
Thursday, October 17, 2019 11:37 PM IST
കു​ന്നി​ക്കോ​ട്: ശാ​സ്ത്ര ബോ​ധ​മു​ള്ള ത​ല​മു​റ​യ്ക്ക് മാ​ത്ര​മേ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്ന് എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി.​ പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​സ്വ​യം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും പു​തു ത​ല​മു​റ​യ്ക്ക് ക​ഴി​യ​ണം.​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും,അ​നാ​ചാ​ര​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ ശാ​സ്ത്ര​മേ​ള​ക​ള്‍ ഉ​പ​കാ​ര​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്.​സ​ജീ​വ്, കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ന്‍, അ​ജി​മോ​ഹ​ന്‍, ശ്രീ​ദേ​വി​യ​മ്മ, സു​നി സു​രേ​ഷ്, ഫാ​ത്തി​മ ബീ​വി, എം.​മാ​ജി​ദ, എ.​വി​ജ​യ​മ്മ, ആ​ര്‍.​പ​ത്മ​ഗീ​രി​ഷ്, എ​സ്.​ബ​ന്നി​ക്കു​ട്ടി, ഖു​റേ​ഷി റ​ഷീ​ദ്, ബി.​എം.​ഇ​സ്മ​യി​ല്‍ കു​ഞ്ഞ്, റ്റി.​ജെ.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

​പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ല​യി​ലെ 93 സ്കൂ​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം ശാ​സ്ത്ര​പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ ശ​ശി​ധ​ര​ന്‍ ഉ​ദ്്‍​ഘാ​ട​നം ചെ​യ്യും.