അ​റി​വാ​ണ് ശ​ക്തി​യും അ​ധി​കാ​ര​വും: എ​ംപി
Thursday, October 17, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​റി​വാ​ണ് ശ​ക്തി​യും അ​ധി​കാ​ര​വു​മെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി. നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റി​വു​ള്ള സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള കേ​വ​ല​മാ​യ ഒ​രു പ്ര​ക്രി​യ മാ​ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സം. വി​ജ്ഞാ​നം സ​മ്പാ​ദി​ക്കാ​നു​ള്ള നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു മാ​ധ്യ​മം മാ​ത്ര​മാ​ണ് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യ​സം. ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും പാഠ്യേ​ത​ര പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും കി​ട്ടു​ന്ന അ​റി​വും വി​ജ്ഞാ​ന​വും വി​വേ​ക​വും ഒ​രു പ​ക്ഷേ സി​ല​ബ​സി​നേ​ക്കാ​ളും വ​ലു​താ​യി​രി​ക്കും.​ സ​ർ​ഗാ​ത്മ​ക ചൈ​ത​ന്യ​മു​ള്ള പു​ത്ത​ൻ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്നു​ള്ള​താ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭൗ​തി​ക​മാ​യ മു​ഖ്യ ല​ക്ഷ്യ​മെ​ന്നും എം ​പി പ​റ​ഞ്ഞു.

ന​മ്മു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​നം സാ​ധ്യ​മാ​കു​ക​യു​ള്ളു. ഈ ​വ്യ​ക്തി​ത്വ വി​കാ​സ​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ സ​മൂ​ർ​ത്ത​മാ​യ ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണ് സ​മൂ​ഹ​വും രാ​ഷ്ട്ര​വും സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​റി​വി​ലൂ​ടെ അ​ന​ഭ​ഷ​ണീ​യ​മാ​യ പ്ര​വ​ണ​ത​ക​ളെ പ്ര​തി​രോ​ധി​ച്ചു കൊ​ണ്ട് മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ ബോ​ധ​വും സാ​മു​ദാ​യി​ക​മാ​യ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി ഉ​റ​പ്പി​ച്ചു കൊ​ണ്ട് മു​ന്നോ​ട്ട് പോ​കാ​ൻ പാ​ഠ്യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം പാ ഠ്യേത​ര വി​ഷ​യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം കൊ​ടു​ക്ക​ണ​മെ​ന്നും എംപി പ​റ​ഞ്ഞു. ജാ​തി​മ​ത വ​ർ​ഗ ചി​ന്ത​ക​ളു​ടെ കെ​ട്ടു മ​തി​ൽ പൊ​ളി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു​മാ​ധ്യ​മ​മാ​യി ക​ലാ​മേ​ഖ​ല പു​തി​യ ത​ല​മു​റ​യെ സ്വാ​ധീ​നി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ ച​ല​ച്ചി​ത്ര വി​ക​സ​ന കേ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കെ ​അ​നി​ൽ​കു​മാ​ർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ കെ. ​സു​രേ​ഷ് കു​മാ​ർ ആ​ദ​രി​ച്ചു.

നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ .​പി ശ്രീ​ക​ല, വി​ദ്യാ​ഭ്യാ​സ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഭാ​വ​ന എം. ​ബി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി വി​ദ്യാ​ധ​ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു .എ​സ്. നാ​യ​ർ , പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .ഇ​ന്ന് ക​ലാ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും.