ഞാ​റു​ന​ട്ടും മ​ര​മ​ടി മ​ത്സ​രം ന​ട​ത്തി​യും കു​ട്ടി​കൂ​ട്ടാ​യ്മ
Friday, October 18, 2019 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ല​ങ്ങ​ളാ​യി മാ​ഞ്ഞു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക സ​മൃ​ദ്ധി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഓ​ട​നാ​വ​ട്ടം കെ​ആ​ർ​ജി​പി​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും കു​ട​വ​ട്ടൂ​ർ ഏ​ലാ വി​ക​സ​ന​സ​മി​തി​യും. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഓ​ട​നാ​വ​ട്ടം കെ ​ആ​ർ ജി ​പി വി​എ​ച്ച്എ​സ് ആ​ൻ​ഡ് എ​ച്ച് എ​സ് എ​സ് സ്കൂ​ളി​ന്‍റെ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​ട​വ​ട്ടൂ​ർ ഏ​ലാ​യി​ൽ കൃ​ഷി​ക്കു പാ​ക​പ്പെ​ടു​ത്തി​യി​ട്ടി​രി​ക്കു​ന്ന പാ​ട​ത്തു ന​ട​ന്ന​ത്.

സേ​ഫ് കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌, വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, എ​ൻ എ​സ് എ​സ്, സ്കൗ​ട്ട് യൂ​ണി​റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യോ​ടെ ആ​ണ് കാ​ർ​ഷി​ക ക്ല​ബ്‌ ഉ​ദ​ഘാ​ട​ന​വും കാ​ർ ഷി​ക​മേ​ള​യും സം​ഘ​ടി​പ്പി​ച്ച​ത്. കാ​ർ​ഷി​ക ക്ല​ബ്‌ കാ​ർ​ഷി​ക​മേ​ള ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ശ​ശി​കു​മാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പാ​ട​ത്തി​റ​ങ്ങി ഞാ​റ് ന​ട്ടു നി​ർ​വ​ഹി​ച്ചു. ഞാ​ർ ന​ടു​ന്ന രീ​തി​യെ പ​റ്റി​യും കൃ​ഷി രീ​തി​ക​ളെ​യും കു​റി​ച്ച് ഏ​ലാ വി​ക​സ​ന​സ​മി​തി ക​ർ​ഷ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.

തു​ട​ർ​ന്ന് ഏ​ലാ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ര​മ​ടി മ​ത്സ​ര​വും ന​ട​ന്നു. മ​ത്സ​ര​ത്തി​നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും വ​ന്ന ഉ​രു​ക്ക​ൾ അ​ണി​നി​ര​ന്നി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മ​ര​മ​ടി മ​ത്സ​രം ഇ​വി​ടെ ന​ട​ത്തു​ന്ന​തെ​ന്ന് കാ​ർ​ഷി​ക ക്ല​ബ്‌ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​രം വീ​ക്ഷി​ക്കാ​നാ​യി ഇ​രു ക​ര​ക​ളി​ലു​മാ​യി ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.