പു​ല​മ​ണി​ലെ വെ​ള്ള​ക്കെ​ട്ട്; വ്യാ​പാ​രി​ക​ൾ കെ​എ​സ്ടി​പി ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, October 18, 2019 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഴ പെ​യ്യു​മ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ക​വ​ല വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ന്ന​ത് കെ​എ​സ്ടി​പി​യു​ടെ അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം മൂ​ല​മാ​ണെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ടി​പി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

സ​മ​ര​ത്തെ തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യിപ​രി​ഹ​രി​ക്കാ​മെ​ന്ന് കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലാ​ത്ത എം​സി റോ​ഡി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടു മൂ​ലം പു​ല​മ​ൺ ക​വ​ല​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും വ്യാ​പാ​ര സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് പ​ല വ്യാ​പാ​രി​ക​ൾ​ക്കു മു​ണ്ടാ​യ​ത്.

റോ​ഡു​നി​ർ​മ്മാ​ണ​ത്തി​ലെ​യും ഓ​ട നി​ർ​മ്മാ​ണ​ത്തി​ലെ​യും അ​പാ​ക​ത​ക​ളാ​ണ് പു​ല​മ​ണി​ലെ​പ്പോ​ലെ പ്ര​ധാ​ന ക​വ​ല വെ​ള്ള​ക്കെ​ട്ടാ​യി മാ​റാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന ഓ​ട​ക​ളി​ലേ​ക്ക് വെ​ള്ള​മൊ​ഴു​കി​യെ​ത്താ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള പൈ​പ്പു​ക​ൾ ഇ​ടു​ങ്ങി​യ​തും വ്യാ​സം കു​റ​ഞ്ഞ​തു​മാ​ണ്. പ്ര​ധാ​ന ഓ​ട​ക​ൾ മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യു​മാ​ണ്. ഇ​തെ​ല്ലാം കാ​ര​ണം ജ​ല​മൊ​ഴു​ക്കു ത​ട​സ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ടി​പി ത​യാ​റാ​കാ​ത്ത​താ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.

കൊ​ട്ടാ​ര​ക്ക​ര സി​ഐ ബി​നു​കു​മാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പു​ല​മ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ഷാ​ഹു​ദ്ദീ​ൻ, സി.​എ​സ്.​മോ​ഹ​ൻ​ദാ​സ്, വൈ. ​സാ​മു​വ​ൽ കു​ട്ടി., ബാ​ബു​രാ​ജ്, അ​ല​ക്സാ​ണ്ട​ർ, റെ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.