മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം
Friday, October 18, 2019 11:00 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ യു​വ​തീ യു​വാ​ക്ക​ള്‍​ക്ക് പി ​എ​സ് സി, ​യു പി ​എ​സ് സി, ​ബാ​ങ്ക്, മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യ്യാ​റെ​ടു​ക്കാ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കും. നി​ബോ​ധി​ത പ​ദ്ധ​തി വ​ഴി​യാ​ണ് പ​രി​ശീ​ല​നം.
ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള ഗ്രാ​മ​സ​ഭാ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം 24ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. മു​നി​സി​പ്പാ​ലി​റ്റി/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2794996 ന​മ്പ​രി​ല്‍ ല​ഭി​ക്കു​ം.