സ്മാ​ർ​ട്ട​മ്മ പ​രി​പാ​ടി ന​ട​ന്നു
Friday, October 18, 2019 11:14 PM IST
കൊ​ല്ലം : പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം അ​മ്മ​മാ​രെ​യും സ്മാ​ർ​ട്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ സ്മാ​ർ​ട്ട​മ്മ പ​ദ്ധ​തി തു​ട​ങ്ങി.
മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ് അ​മ്മ​മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം വൈ​ഡ​ബ്ല്യൂ​സി​എ പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി​ൽ​മാ മേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് എ​ൻ., ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് മേ​രി ബീ​ന, എം ​പി റ്റി ​അം​ഗം ജെ​സ്നി, ലി​റ്റി​ൽ കൈ​റ്റ്സ് കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ്ഫി​ൻ, ലി​റ്റി​ൽ കൈ​റ്റ്സ് മി​സ്ട്ര​സ് സീ​ന മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​ര​ണം ഇന്ന്

കൊ​ട്ടാ​ര​ക്ക​ര: ന​ട​ൻ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ 33ാമ​ത് ച​ര​മ​വാ​ർ​ഷി​കദി​നം ശ്രീ​ധ​ര​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാ​ഥ​ൻ പ്ലാ​സാ ഓഡി​റ്റോ​റി​യ​ത്തി​ൽ നടക്കും.