പു​ന​ലൂ​രി​ലെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Friday, October 18, 2019 11:14 PM IST
പു​ന​ലൂ​ർ: ചെ​മ്മ​ന്തൂ​ർ മേ​ഖ​ല​യി​ൽ അ​ടി​യ്ക്ക​ടി വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​ൽ നി​ക​ത്ത​ലും തോ​ടു കൈ​യേ​റ്റ​വും ഈ ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ​താ​ണ് വെ​ള​ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം പു​ന​ലൂ​രി​ൽ മ​ഴ പെ​യ്ത​പ്പോ​ൾ ചെ​മ്മ​ന്തൂ​ർ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാ​യി. ചി​ല സി​പി​എം നേ​താ​ക്ക​ളാ​ണ് വ​യ​ൽ നി​ക​ത്ത​ലും തോ​ടു നി​ക​ത്ത​ലും ന​ട​ത്തു​ന്ന​തെ​ന്ന് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ ആ​രോ​പി​ച്ചു.
ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ട്ടി​പ്പു​ഴ തോ​ട് വ്യാ​പ​ക​മാ​യി കൈ​യേ​റി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നി​ലം​നി​ക​ത്തു​ന്ന​ത് ചെ​മ്മ​ന്തൂ​രി​ലാ​ണ്. അ​ടി​യ​ന്തി​ര​മാ​യി റ​വ​ന്യു - സ​ർ​വേ വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി തോ​ടു കൈ​യേ​റ്റം ഒ​ഴി​പ്പി​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
കൈ​യേ​റ്റ​ക്കാ​രു​ടെ പേ​രി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​യ്ക്ക​ണം. സി​പി​ഐ നേ​തൃ​ത്വ​വും സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി​യും ക​പ​ട പ​രി​സ്ഥി​തി വാ​ദ​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.​നേ​താ​ക്ക​ളാ​യ സ​ഞ്ജു ബു​ഖാ​രി, ജ​യ​പ്ര​കാ​ശ്, സി.​വി​ജ​യ​കു​മാ​ർ, അ​ജീ​ഷ്, കെ.​കെ.​ജ​യ​കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.