ജ​നോ​വ ബ്രൗ​ണ്‍ എ​ഗ്ഗ് ബ്രാ​ന്‍​ഡു​മാ​യി കു​ടുംബ​ശ്രീ
Friday, October 18, 2019 11:14 PM IST
കൊല്ലം: ഏ​ത് നാ​ട്ടി​ല്‍ നി​ന്ന് വ​രു​ന്ന​താ​ണെ​ന്ന വി​ശ​ദാം​ശ​ങ്ങ​ള്‍ കൂ​ടി രേ​ഖ​പ്പെ​ടു​ത്തി​യ മു​ട്ട​ക​ള്‍ ഇ​നി ല​ഭി​ക്കും. കു​ടും​ബ​ശ്രീ ജ​നോ​വ ബ്രൗ​ണ്‍ എ​ഗ്ഗ്സ് എ​ന്ന ബ്രാ​ന്‍​ഡി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണി​ത്. കു​ടു​ബ​ശ്രീ ബ്രോ​യി​ലേ​സ് ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി​യാ​ണ് പു​ത്ത​ന്‍ സം​​രം​ഭ​ത്തി​ന് പി​ന്നി​ല്‍.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ കോ​ഴി ക​ര്‍​ഷ​ക​രി​ല്‍ നി​ന്നാ​ണ് മു​ട്ട​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ക​ഴു​കി വൃ​ത്തി​യാ​ക്കി ആ​റു മു​ട്ട​ക​ള്‍ അ​ട​ങ്ങി​യ ട്രേ​ക​ളാ​യി പാ​ക്ക് ചെ​യ്താ​ണ് ഇ​വ വി​പ​ണി​യി​ലെ​ത്തി​ക്കു​ക. തീ​യ​തി സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തി അ​താ​ത് ദി​വ​സം ശേ​ഖ​രി​ച്ച് പാ​ക്ക് ചെ​യ്യു​ന്ന​തി​നാ​ല്‍ ഫ്ര​ഷ് ആ​യി ത​ന്നെ ഗു​ണ​നി​ല​വാ​ര​മു​ള്ള മു​ട്ട​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​ക​ളി​ല്‍ എ​ത്തും.
സം​സ്ഥാ​ന​ത്തു​ട​നീ​ളം ഈ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭഘ​ട്ടം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ വീ​ടു​ക​ളി​ലും എ​ത്ര മു​ട്ട​ക​ള്‍ ദി​വ​സ​വും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ണ്ടെ​ന്ന് അ​റി​യാ​നു​ള ജെ​നോ​വ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യു​ള്ള സ​ര്‍​വേ​യും കു​ടും​ബ​ശ്രീ തു​ട​ങ്ങി. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഇ​ത്ത​രം ഒ​രു സം​രം​ഭം.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും മു​ട്ട ഉ​ല്പാ​ദി​പ്പി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ എ​ഗ്ഗ് ക​ള​ക്ടേ​ഴ്സ് നേ​രി​ട്ട് എ​ത്തി മു​ട്ട​ക​ള്‍ ശേ​ഖ​രി​ക്കും. ശേ​ഖ​രി​ച്ച മു​ട്ട​ക​ള്‍ ബ്ലോ​ക്ക് ത​ല​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ച കള​ക്ഷ​ന്‍ സെന്‍റ​റു​ക​ളി​ല്‍ എ​ത്തി​ക്കും. അ​വി​ടെ നി​ന്നും ഇ​വ വൃ​ത്തി​യാ​യി പാ​ക്ക് ചെ​യ്തു സീ​ല്‍ ചെ​യ്തു ജ​നോ​വ ബ്രൗ​ണ്‍ എ​ഗ്ഗ്സ് എ​ന്ന ബ്രാ​ന്‍​ഡ് നെ​യി​മി​ല്‍ വി​പ​ണി​യി​ലെ​ത്തി​ക്കും.​അ​താ​തു പ്ര​ദേ​ശ​ത്തെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, ക​ട​ക​ള്‍, കു​ടും​ബ​ശ്രീ​ക​ഫെക​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് വി​ല്‍​പ്പ​ന.
ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി 1000ല​ധി​കം മു​ട്ട ക​ര്‍​ഷ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കു​ടു​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ജി. സ​ന്തോ​ഷ് പ​റ​ഞ്ഞു. ശേ​ഖ​രി​ക്കു​ന്ന മു​ട്ട ഒ​ന്നി​ന് ആ​റു രൂ​പ ക​ര്‍​ഷ​ക​ന് ല​ഭി​ക്കും.
മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ ന​ല്ല രീ​തി​യി​ല്‍ ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ്ഥി​രം വി​പ​ണി ക​ണ്ടെ​ത്തു​ക​യെ​ന്ന വെ​ല്ലു​വി​ളി ഇ​തോ​ടെ അ​വ​സാ​നി​ക്കും. ഒ​ന്നി​ച്ച് സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പി​ക്കാ​നു​മാ​കും. പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ മു​ട്ട​ക്കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ മു​ട​ക്കു​മു​ത​ല്‍ താ​ര​ത​മ്യേ​നെ കു​റ​വു​മാ​ണ്. 14,00,000 പേ​രാ​ണ് ഇ​ന്ന് സം​സ്ഥാ​ന​ത്ത് മു​ട്ട കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​ത്. അ​വ​ര്‍​ക്കെ​ല്ലാം നേ​രി​ട്ടു ത​ന്നെ ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
മി​ക​ച്ച തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി കൂ​ടി​യാ​ണ് ഇ​ത്. സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന ലൈ​സ​ന്‍​സു​ള്ള ആ​യി​ര​ത്തോ​ളം സ്ത്രീ​ക​ള്‍​ക്ക് എ​ഗ് ക​ള​ക്ടേഴ്‌​സാ​യി ജോ​ലി​യും ല​ഭി​ക്കും. ഇ​വ​ര്‍​ക്ക് 15,000 രൂ​പ​വ​രെ വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 700ല​ധി​കം സ്ത്രീ​ക​ള്‍​ക്ക് പാ​ക്കിം​ഗ് ജോ​ലി​യും ഈ ​സം​രം​ഭം വ​ഴി ല​ഭി​ക്കും.