വി​ള​ക്കു​വെ​ട്ടം പ​ത്തു​പ​റ​യി​ൽ ത​രി​ശു​നി​ല​ത്തി​ൽ കൃ​ഷി തു‌ടങ്ങുന്നു
Saturday, October 19, 2019 11:23 PM IST
പു​ന​ലൂ​ർ: ക​ർ​ഷ​ക​സം​ഘം പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ള​ക്കു​വെ​ട്ടം പ​ത്തു​പ​റ​യി​ൽ ത​രി​ശു​നി​ല​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കു​ന്നു.
ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​രി​യ പ്രെ​സി​ഡ​ന്‍റ് ജി​ജി കെ ​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്യ​ൻ, സി​പി എം ​ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ഭാ​ഷ് ജി ​നാ​ഥ്‌ , സ്ക​റി​യ, പി . ​വി​ജ​യ​ൻ, പെ​രു​മാ​ൾ , ടൈ​റ്റ​സ് ലൂ​ക്കോ​സ്, സ​നോ​ജ് ന​ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​ട്ട​ത്തി​നെ​ടു​ത്ത 10 ഏ​ക്ക​ർ വ​സ്തു​വി​ൽ വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ, നെ​ല്ല്, മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. യു​വ​ക​ർ​ഷ​ക​രാ​യ ബി​ജു , ക​ണ്ണ​ൻ എ​ന്നി​വ​ർ കൃ​ഷി​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പ​ച്ച​ക്ക​റി​യും ഇ​വി​ടെ നി​ന്നും ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ള​ക്കു​വെ​ട്ട​ത്തെ മു​ഴു​വ​ൻ ത​രി​ശു​സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി ഇ​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.