ക്യുഎസ്എസ്എസിൽ കാ​ൻ​സ​ർ നി​ർ​ണയ ക്യാ​ന്പ് ന​ട​ത്തി
Saturday, October 19, 2019 11:24 PM IST
കൊല്ലം: ക്യുഎ​സ്എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സീ​സി​യ കോ​ളേ​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സും, കോ​ളേ​ജ് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സും സം​യു​ക്ത​മാ​യി ക്യുഎ​സ്​എ​സ്​എ​സ് ഹാ​ളി​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പും ജ​ന​റ​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി.

വി​ദ​ഗ്ധ​രാ​യ 20 ഓ​ളം ഡോ​ക്ടർമാർ പ​ങ്കെ​ടു​ത്ത ​ക്യാ​ന്പ് മേ​യ​ർ ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെയ്തു. ആ​രോ​ഗ്യ രം​ഗ​ത്ത് സ​ങ്കീ​ർ​ണ്ണ​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ൻ​സ​റി​നെ നേ​ര​ത്തെ തി​രി​ച്ച​റി​യാ​ൻ സാ​ഹാ​യി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ക്യുഎ​സ്​എ​സ്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തോ​ട് ആ​ദ​ര​വ് തോ​ന്നു​ന്നുവെന്ന് മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​അ​ൽ​ഫോ​ണ്‍​സ്. എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് . അ​സീ​സി​യ ഡെ​ന്‍റ​ൽ കോ​ളേ​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ര​തി ര​വീ​ന്ദ്ര​ൻ, ഡോ​ക്ട​ർ ബെ​ന്നി. പി.​ബി., എ​ന്നി​വ​ർ നേതൃത്വം നൽകി.

ഡോ. ​ദി​ൽ​മോ​ൻ, ഡോ. ​ആ​ര​തി എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാസു​ക​ൾ ന​ട​ത്തി. എസ്എസ്എസ് അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജോ.​ആ​ന്‍റ​ണി അ​ല​ക്സ്, കാ​രി​ത്താ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ​റി​നീ​ഷ് എന്നിവർ പ്രസംഗിച്ചു.