ന​ട​വ​ഴി റെ​യി​ൽവേ അധികൃതർ അടച്ചു
Saturday, October 19, 2019 11:46 PM IST
മ​ൺ​റോ​ത്തു​രു​ത്ത്: മ​ൺ​റോ​ത്തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടം​തു​രു​ത്ത് വെ​സ്റ്റ് വാ​ർ​ഡി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ വഴി ഇ​രു​നി​ല​ക്ക​ട ഭാ​ഗ​ത്തു​ള്ള റെയി​ൽ​വേ ലൈ​ൻ ക്രോ​സ് ചെ​യ്തു​ള്ള ന​ട​വ​ഴി റെ​യി​ൽവേ അധികൃതർ ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി​യ​ട​ച്ചു.

ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കാ​ൽ​ന​ട​യാ​യി മാ​ത്രം യാ​ത്ര ചെ​യ്യാ​ൻ വി​ധി​ക്ക​പ്പെ​ട്ട മു​ന്നോ റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.​ ഇ​വ​ർ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ റെ​യി​ൽ​വേ കെ​ട്ടി​യ​ട​ച്ച ഭാ​ഗ​ത്ത് അ​ടി​പ്പാ​ത​യോ​ റെ​യി​ൽ​വേ ഗേ​റ്റോ നി​ർ​മ്മി​ക്കണം. ഇ​തി​നാ​യി പ​തി​റ്റാ​ണ്ടോ​ള​മാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല.​ഒ​ടു​വി​ൽ കാ​ൽ​ന​ട യാ​ത്ര പോ​ലും നി​ഷേ​ധി​ച്ചു കൊ​ണ്ട് ക്രൂ​ര​ത കാ​ട്ടു​ക​യാ​ണ് റെ​യി​ൽ​വേ.​ എംപി, എംഎ​ൽഎ ​തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.