കിഴക്കൻമേഖലയിലെ മഴ; അവലോകനയോഗം നടത്തി
Tuesday, October 22, 2019 12:28 AM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു.

പു​ന​ലൂ​ർ പി​ഡ​ബ്ളി​യു​ഡി ഗ​സ്റ്റ്ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ​ഡി​ഒ ബി.​രാ​ധാ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, റ​വ​ന്യു അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി വി​ല​യി​രു​ത്തി. തെ​ന്മ​ല ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 111. 83 അ​ടി​യാ​ണ്. 114.74 അ​ടി വെ​ള​ളം ഉ​യ​രു​മ്പോ​ൾ ആ​ദ്യ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.

ചെ​മ്മ​ന്തൂ​രി​ലെ വെ​ള​ള​ക്കെ​ട്ട് ത​ട​യാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും നി​ർ​ദേ​ശം ഉ​യ​ർ​ന്നു. പു​ന​ലൂ​ർ റ​വ​ന്യു ഡി​വി​ഷ​ന് കീ​ഴി​ൽ വ​രു​ന്ന ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു.