നെ​റ്റി​യാ​ട് പൗ​ര​സ​മ​തി തെ​ളി​നീ​രും ത​യ്യ​ല്‍​മെ​ഷി​നും ന​ൽ​കു​ന്നു
Tuesday, October 22, 2019 12:28 AM IST
ച​വ​റ: പ​ന്മ​ന നെ​റ്റി​യാ​ട് പൗ​ര​സ​മി​തി പ്ര​ദേ​ശ​ത്തെ വി​ധ​വ​ക​ളെ സ​ഹാ​യി​ക്കാ​നാ​യി രം​ഗ​ത്ത്. സേ​വ​ന സൗ​ഹൃ​ദ സാ​യാ​ഹ്നം എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി കു​റെ ജീ​വി​ത​ങ്ങ​ള കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ത​യ്യ​ല​റി​യാ​വു​ന്ന അ​ന്പത് വി​ധ​വ​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ത​യ്യ​ല്‍​മെ​ഷി​ന്‍ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം കി​ണ​റി​ല്ലാ​ത്ത​വ​ര്‍​ക്ക് കി​ണ​ര്‍ നി​ർ​മ്മി​ച്ച് ന​ല്‍​കു​ന്ന തെ​ളി​നീ​ര്‍ പ​ദ്ധ​തി​യും ഒ​രു​ക്കി​യാ​ണ് ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത ഈ ​സം​ഘ​ട​ന​യി​ൽ ഉ​ള്ള​വ​ർ കാ​ട്ടു​ന്ന​ത്.

അ​ന്‍​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന പൗ​ര​സ​മി​തി​യി​ലെ ചെ​റു​പ്പ​ക്കാ​ര്‍ അ​വ​ര്‍​ക്ക് കി​ട്ടു​ന്ന കൂ​ലി​യി​ല്‍ നി​ന്ന് ഒ​രു നി​ശ്ചി​ത തു​ക മാ​റ്റി​വെ​ച്ചും സ​മൂ​ഹ​ത്തി​ലെ കാ​രു​ണ്യ​മ​ന​സു​ക​ള്‍ ന​ല്‍​കു​ന്ന തു​ക​യും സ്വീ​ക​രി​ച്ച് കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാളെ ​നെ​റ്റി​യാ​ട്ട് മു​ക്കി​ല്‍ സൗ​ഹൃ​ദ സാ​യാ​ഹ്നം എ​ന്ന പേ​രി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങ്എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​യ്യ​ല്‍ മെ​ഷി​ന്‍, തെ​ളി​നീ​ര്‍ പ​ദ്ധ​തി എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ, മു​ന്‍ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ടി.​പി.​മാ​ധ​വ​ന്‍, ശ്രീ​ല​ത ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രെ​യും കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ദ​രി​ക്കും എ​ന്ന് പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ നെ​റ്റി​യാ​ട് റാ​ഫി, ഷാ​ജ​ഹാ​ന്‍ പു​ള​ളു​വ​ന്‍റ​യ്യ​ത്ത്, ആ​ർ. ര​തീ​ഷ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.