ബ​ധി​ര-​മൂ​ക കാ​യി​ക​മേ​ള ഇ​ന്നു​മു​ത​ൽ കൊ​ല്ല​ത്ത്
Tuesday, October 22, 2019 12:30 AM IST
കൊ​ല്ലം: സം​സ്ഥാ​ന ബ​ധി​ര-​മൂ​ക കാ​യി​ക​മേ​ള ഇ​ന്നു​മു​ത​ൽ 24 വ​രെ കൊ​ല്ലം ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 1100 ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും. സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

അ​ത് ല​റ്റി​ക്സ്-​സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ്ജൂ​നി​യ​ർ, ബാ​സ്ക​റ്റ് ബാ​ൾ-​സീ​നി​യ​ർ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ-​സീ​നി​യ​ർ ആ​ന്‍റ് ജൂ​നി​യ​ർ, നീ​ന്ത​ൽ-​സീ​നി​യ​ർ, ടേ​ബി​ൾ ടെ​ന്നീ​സ്-​സീ​നി​യ​ർ ആ​ന്‍റ് ജൂ​നി​യ​ർ, വോ​ളി​ബോ​ൾ-​സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ എ​ന്നി​വ​യി​ലാ​ണ് മ​ത്സ​രം.