ക്ലാ​സ് മു​റി​യി​ലും ര​ക്ഷ​യി​ല്ല; തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ധ്യാ​പ​ക​നു​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, October 22, 2019 11:25 PM IST
പ​ത്ത​നാ​പു​രം: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക്ലാ​സ് മു​റി​യി​ല്‍ പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന അ​ധ്യാ​പ​ക​നു​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്.
ഇ​ട​ത്ത​റ മു​ഹ​മ്മ​ദ​ന്‍​സ് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​ൻ പി​ട​വൂ​ര്‍ ദേ​വാ​ക്ഷ​ര​യി​ല്‍ ര​മേ​ശ​ന്‍, ഇ​ട​ത്ത​റ സ്വ​ദേ​ശി ജ​യ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ചൊ​വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക്ലാ​സി​ല്‍ പ്രൊ​ജ​ക്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ സ്കൂ​ള്‍ മു​റ്റ​ത്ത് എ​ത്തി​യ തെ​രു​വ് നാ​യ ക്ലാ​സി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.
കു​ട്ടി​ക​ള്‍ തെ​രു​വ് നാ​യ​യെ ക​ണ്ട് ഭ​യ​പ്പെ​ട്ട് ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്.​അ​പ്പോ​ഴേ​ക്കും കു​ര​ച്ച് കൊ​ണ്ട് നാ​യ ര​മേ​ശ​ന്‍റെ ഇ​ട​ത് കൈ​യി​ല്‍ ക​ടി​ച്ചു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ത​ന്നെ നാ​യ​യെ പു​റ​ത്തേ​ക്ക് ഓ​ടി​ച്ച് വി​ട്ടു. ക്ലാ​സ് മു​റി​യി​ല്‍ നി​ന്നും ബ​ഹ​ളം കേ​ട്ട​തോ​ടെ മ​റ്റ് ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​യ വീ​ണ്ടും ക്ലാ​സി​ന് ഉ​ള്ളി​ലേ​ക്ക് ക​യ​റി.
അ​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളെ അ​വി​ടെ നി​ന്നും മാ​റ്റി​യി​രു​ന്നു. റോ​ഡി​ല്‍ നി​ല്‍​ക്ക​വെ​യാ​ണ് ജ​യ​ന് ക​ടി​യേ​ല്‍​ക്കു​ന്ന​ത്. റോ​ഡി​ലേ​ക്ക് വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തും നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​ത്ത​നാ​പു​രം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​ക​ള്‍​ക്കൊ​ന്നും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.