എ​ൻ​എ​സ്എ​സ്‌ യൂ​ണി​റ്റു​ക​ൾ നൂ​ത​ന വി​ദ്യാ​ഭ്യാ​സ മാ​തൃ​ക: മ​ന്ത്രി കെ.​രാ​ജു
Wednesday, October 23, 2019 11:08 PM IST
ആ​യു​ർ: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റു​ക​ൾ കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ നൂ​ത​ന മാ​തൃ​ക​ക​ളാ​യി മാ​റു​ക​യാ​ണെ​ന്ന്‍ മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തി​മു​പ്പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള എ​ൻ​എ​സ്എ​സി​ന് സ​മൂ​ഹ​ത്തി​ൽ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​കും. പ്ലാ​സ്റ്റി​ക്കി​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ഗ്രാ​മ​ങ്ങ​ളെ ഹ​രി​താ​ഭ​മാ​ക്കു​ന്ന യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ പോ​ലും അം​ഗീ​ക​രി​ച്ച മാ​തൃ​ക​ക​ളാ​ണെ​ന്നും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ ഹ​രി​താ​ഭ​മാ​ക്കാ​ൻ സ്‌​കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​യു​ർ ഗ​വ: ജ​വ​ഹ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​മു​ള​യ്‌​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​ര​വീ​ന്ദ്ര​നാ​ഥ്‌ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ്‌ ജോ​ണ്‍ സ​ന്ദേ​ശം ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് ജ്യോ​തി വി​ശ്വ​നാ​ഥ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്‌.​അ​ജ​യ​കു​മാ​ര്‍, ഷി​ബു, സ്‌​കൂ​ള്‍ പി​ന്‍​സി​പ്പ​ല്‍ സ​ക്ക​റി​യ റ്റി.​പി, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക​മാ​രാ​യ പി.​ഓ​മ​ന​യ​മ്മ, മ​ണി​മേ​ഖ​ല, സീ​നി​യ​ർ അ​ധ്യാ​പി​ക ജി. ​അ​മ്പി​ളി. പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി​ദ്യാ​ബി​ജു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ്‌ എ​സ്‌. നി​സാം, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍ കെ, ​സ​ജി ചെ​റി​യാ​ന്‍, ബി​നു പി.​ബി, എം.​സ​ന്തോ​ഷ് കു​മാ​ർ, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.