ര​ക്ത​ദാ​ന-​മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ
Wednesday, October 23, 2019 11:08 PM IST
കൊ​ല്ലം: ത​ങ്ക​ശേ​രി ഓ​ൾ സീ​സ​ൺ ഡി​ഫോ​ർ​ട്ട് ആ​യു​ർ​വേ​ദി​ക് റി​സോ​ർ​ട്ട് , ട്രാ​ക്ക്, കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30മു​ത​ൽ ഡി​ഫോ​ർ​ട്ട് റി​സോ​ർ​ട്ടി​ൽ ര​ക്ത​ദാ​ന ക്യാ​ന്പും സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തും.
ഡി​ഫോ​ർ​ട്ട് റി​സോ​ർ​ട്ടി​ലെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ ര​ക്തം​ദാ​നം ചെ​യ്യും. ത​ങ്ക​ശേ​രി മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.
ര​ക്ത​ദാ​ന ക്യാ​ന്പി​ന് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ.​ശ്രീ​കു​മാ​രി, സി​സ്റ്റ​ർ റി​യ എ​ന്നി​വ​രും ആ​യു​ർ​വേ​ദ ക്യാ​ന്പി​ന് ഡി​ഫോ​ർ‌​ട്ട് റി​സോ​ർ​ട്ടി​ലെ ഡോ.​നി​ർ​മി​തി ത​ന്പാ​നും ഡോ.​അ​നു​ഷ എ​മി​ൽ എ​മേ​ഴ്സ​ണും നേ​തൃ​ത്വം ന​ൽ​കും.
ക്യാ​ന്പു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. ഓ​ൾ സീ​സ​ൺ​സ് ഗ്രൂ​പ്പ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ടി​ഒ വി.​സ​ജി​ത്ത്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം.​എ.​റ​ഹിം, ഓ​ൾ സീ​സ​ൺ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​യ​ൽ കെ.​ജോ​സ്, ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​തു​ള​സീ​ധ​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ വ​ലി​യ​വീ​ട്, ഡോ.​ആ​തു​ര​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.