ക​ന്പി​ളി​പ്പു​ത​പ്പ് വി​ൽ​ക്കാ​ൻ എ​ത്തി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം
Wednesday, October 23, 2019 11:08 PM IST
കൊ​ല്ലം: ക​ന്പി​ളി​പ്പു​ത​പ്പ് വി​ൽ​ക്കാ​നെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച് ക​ഴു​ത്തി​ൽ ക​യ​റി​ട്ട് കു​രു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം-​ക​ണ്ണ​ന​ല്ലൂ​ർ റൂ​ട്ടി​ൽ പു​ളി​യ​ത്ത് മു​ക്കി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം.
പു​ത​പ്പ് വി​ൽ​ക്കാ​നെ​ത്തി​യ യു​വാ​വ് വീ​ട്ടി​ൽ യു​വ​തി ഒ​റ്റ​യ്ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി അ​ക​ത്തു​ക​യ​റി ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ടി​വ​യ​റ്റി​ൽ തൊ​ഴി​ച്ചു.
തു​ട​ർ​ന്നാ​ണ് ക​ഴു​ത്തി​ൽ ക​യ​റി​ട്ട് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​നി​ട​യി​ൽ യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.
നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ല. ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പു​വ​രെ പോ​യി നി​ന്നു. അ​വി​ടെ നി​ന്ന് ക​യ​റി​ന്‍റെ ക​ഷ​ണം പോ​ലീ​സി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു.
സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളി​ലെ സി​സി ടി​വി​ക​ളി​ൽ യു​വാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മ​ല്ല. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
ഇ​തേ യു​വാ​വ് ത​ന്നെ ഈ ​വീ​ട്ടി​ൽ 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ത്തി വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. അ​ന്ന് ചെ​റു​ത്ത് നി​ൽ​പ്പി​നി​ടെ ശ​രീ​ര​ത്ത് പ​രി​ക്കേ​റ്റ യു​വ​തി സ​മീ​പ​ത്ത് കി​ട​ന്ന ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. ഞൊ​ടി​യി​ട​യി​ൽ ത​ന്നെ ഇ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യും ചെ​യ്തു.
അ​ന്നും പ​രി​സ​ര​വാ​സി​ക​ൾ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വം ആ​വ​ർ​ത്തി​ച്ചി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.