സ്നേ​ഹ​ഗി​രി ന​സ്ര​ത്ത് ഭ​വ​ൻ വെ​ഞ്ച​രി​പ്പും വൃ​ദ്ധ​മ​ന്ദി​ര ശി​ല​സ്ഥാ​പ​ന​വും മീ​ൻ​കു​ള​ത്ത്
Wednesday, October 23, 2019 11:48 PM IST
മീൻകുളം: ക്രിസ്തീ​യ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി ജീ​വി​ച്ച എ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​ച്ച​നാ​ൽ സ്ഥാ​പി​ത​മാ​യ സ്നേ​ഹ​ഗി​രി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ഭ​വ​നം ഇ​ന്ന ്മീ​ൻ​കു​ള​ത്ത് വെ​ഞ്ച​രി​ക്കും. സ​ന്യാ​സി​നി ഭ​വ​ന​ത്തോ​ട് ചേ​ർ​ന്ന് പു​തു​താ​യി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന വൃ​ദ്ധ​മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​ർ നി​ർ​വഹി​ക്കും. ഉ​ച്ച​കഴിഞ്ഞ് 2.30 ന് ​ആണ് ചടങ്ങ്. മീ​ൻ​കു​ളം ലൂ​ർ​ദ്മാ​താ ഇ​ട​വ​കാം​ഗ​ം​ദേ​വ​സ്യ ഈ​ന്തും​കു​ഴി​യി​ൽ ആ​ണ് മ​ഠ​വും വൃ​ദ്ധ​മ​ന്ദി​ര​വും പ​ണി​യു​ന്ന​തി​നു​ള്ള സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.
മീ​ൻ​കു​ളം ലൂ​ർ​ദ്മാ​താ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രും മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും ചടങ്ങിൽ പ​ങ്കെ​ടു​ക്കും.

വ​ഞ്ചി കു​ത്തി​തു​റ​ന്നു മോ​ഷ​ണം

ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റെ ക​ല്ല​ട അ​യി​ത്തോ​ട്ടു​വ 177-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ഗു​രു​മ​ന്ദി​ര​ത്തി നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ വ​ഞ്ചി​യും അ​യി​ത്തോ​ട്ടു​വ തൊ​ണ്ടി​ക്ക​ൽ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വ രാ​ത്രി​യി​ലാ​ണ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​തു​റ​ന്ന​ത്.
ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ പ്ര​ാവി​ശ്യ​മാ​ണ് ഇ​വി​ടെ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ശാ​സ്താം​കോ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.