തേ​വ​ല​ക്ക​ര ഗ​വ.​സ്കൂ​ളി​ൽ പ​ഴ​യ​കാ​ല കാ​ര്‍​ഷി​ക ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം
Wednesday, October 23, 2019 11:48 PM IST
ച​വ​റ: ഗ​വ.​എ​ൽ പി ​സ്കൂ​ൾ തേ​വ​ല​ക്ക​ര ഈ​സ്റ്റി​ൽ പ​ഴ​യ​കാ​ല കാ​ര്‍​ഷി​ക ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നാം ക്ലാ​സി​ലെ പ​രി​സ​ര പo​ന​ത്തി​ലെ ന​ന്മ വി​ള​യി​ക്കും കൈ​ക​ൾ എ​ന്ന പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
പ​ഴ​യ​കാ​ല നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളേ​യും കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളേ​യും കു​റി​ച്ച് കു​ട്ടി​ക​ള്‍​ക്ക് അ​റി​വ് ന​ല്‍​കു​ന്ന​തി​ന് പ്ര​ദ​ർ​ശ​നം സ​ഹാ​യി​ച്ചു. ഭ​സ്മ​ച്ച​ട്ടി, അ​ട​പ​ല​ക, മ​ര​വി, മ​ത്ത്, തു​ടം, ആ​വ​ണി പ​ല​ക, പാ​ള​ത്തൊ​ട്ടി, പാ​ള​വി​ശ​റി, വ​ല്ലം, വ​ട്ടി ഈ​റ​ക്കു​ട്ട, മു​റം, കൊ​ങ്കി, അ​രി​വാ​ൾ, മു​ള പു​ട്ടു​കു​റ്റി, ചാ​ട്, ഓ​ട്ടു​വി​ള​ക്ക്, ഓ​ട്ടു​പാ​ത്രം, മ​ണി മു​ഴ​ക്കി, അ​ണ്ടാ​വ്, വാ​ർ​പ്പ്, ഉ​രു​ളി, ചി​ര​വ, ഓ​ട്ട് തേ​പ്പു​പെ​ട്ടി, ഉ​റി, തി​രി​ക, ഉ​ല​ക്ക, പാ​താ​ള​ക​ര​ണ്ടി എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.
അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ചേ​ർ​ന്നാ​ണ് പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം ക​ണ്ടെ​ത്തി​യ​ത്. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ട് വ​ള​രു​ന്ന പു​തു ത​ല​മു​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ഴ​യ കാ​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​ശ്ച​ര്യ​ത്തി​നും ആ​കാം​ക്ഷ​യ്ക്കും വ​ഴി​യൊ​രു​ക്കി. മ​ൺ​ചി​രാ​ത് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നം പ്ര​ധാ​നാ​ധ്യാ​പി​ക നൂ​ർ​ജ​ഹാ​ൻ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ.​പ്ര​സി​ഡ​ന്‍റ് അ​നി ജോ​ർ​ജ് ജ്യോ​തി​ഷ് ക​ണ്ണ​ൻ, ബി​നി ത​ബി​നു, രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.