യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, October 23, 2019 11:48 PM IST
ച​വ​റ : ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് കാ​ൽ​ന​ട​യാ​ത്രി​ക​യു​ടെ മാ​ല ക​വ​ർ​ന്നു. മാ​ല​യു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ച​വ​റ അ​റ​യ്ക്ക​ൽ വാ​നം പാ​ടി​യി​ൽ ശ്രീ​ലേ​ഖ (48) യു​ടെ താ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ല​യാ​ണ് മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ത്ത​ൻ​തു​റ തെ​ക്കേ​യ​റ്റ​ത്ത് ല​ക്കീ ഭ​വ​ന​ത്തി​ൽ മി​ജി ( 22)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോ​ടെ കൊ​റ്റ​ൻ​കു​ള​ങ്ങ​ര​യ്ക്ക് കി​ഴ​ക്ക് കു​ഞ്ഞാ​ലും മൂ​ടി​ന് സ​മീ​പം ആയി​രു​ന്നു സം​ഭ​വം.
യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല​യാ​ണ് യു​വാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ മാ​ല​യു​ടെ ഒ​രു ഭാ​ഗ​വു​മാ​യി മു​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് പോ​ലീ​സി​ന്‍റെ വ​ല​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണമാ​ല ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.