പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ൽ
Wednesday, October 23, 2019 11:49 PM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. മാ​റ​നാ​ട്‌ സ്വദേ ശിയായ പതിനേഴുകാരൻ, പ​വി​ത്രേ​ശ്വ​രം ചെ​റു​പൊ​യ്ക നേ​ടി​യ​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ൽ അ​തു​ൽ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ചൊ​വാ​ഴ്ച വൈ​കുന്നേരം അഞ്ചിന് കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി ന​ട​ന്ന പ്ര​തി​ക​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കി​ട​യി​ൽ കു​ണ്ട​റ പോലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പോലീ​സി​ന് കൈ​മാ​റി​യ പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.