ടി​പ്പ​ർലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി ഒരാൾക്ക് പ​രി​ക്ക്; വൈ​ദ്യു​ത പോ​സ്റ്റും സ്കൂ​ട്ട​റും ത​ക​ർ​ന്നു
Saturday, November 9, 2019 11:22 PM IST
പ​ത്ത​നാ​പു​രം: ഓ​ട്ടോറിക്ഷ യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ചാ​യ​ക്ക​ട ഉ​ട​മ​യ്ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ആ​വ​ണീ​ശ്വ​രം ജം​ഗ്ഷ​നി​ലെ ച​ക്കു​പാ​റ വൃ​ന്ദാ​വ​നം​വീ​ട്ടി​ൽ സു​ധാ​ക​ര​ന്‍റെ ചാ​യ​ക്ക​ട​യി​ലേ​ക്കാ​ണ് ടി​പ്പ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്.

കു​ന്നി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ഓ​ട്ടോറിക്ഷ യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് സു​ധാ​ക​ര​ന്‍റെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.​

റോ​ഡ് വ​ശ​ത്ത് ഇ​രു​ന്ന സ്കൂ​ട്ട​റും വൈ​ദ്യു​തപോ​സ്റ്റും ത​ക​ർ​ത്താ​ണ് ടി​പ്പ​ർ ക​ട​യി​ൽ ഇ​ടി​ച്ച് നി​ന്ന​ത്. ഈ ​സ​മ​യം ക​ട​യു​ടെ മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​ർ ഓ​ടി മാ​റി​യ​തി​നാ​ല്‍ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്ത​മാ​ണ്. ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സു​ധാ​ക​രന്‍റെ ദേ​ഹ​ത്തേ​ക്ക് അ​ല​മാ​ര​യും മേ​ൽ​ക്കൂ​ര​യു​ടെ ഓ​ടു​ക​ളും ത​ക​ര്‍​ന്ന് വീ​ണ് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​സ്വ​സ്ഥ​യു​ണ്ടാ​യ സു​ധാ​ക​ര​നെ ഓ​ടി കൂ​ടി​യ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ചു.​ര​ണ്ട് മാ​സം മു​ന്പ് ഹൃ​ദ​യാ​ഘാ​ത​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

ആ​വ​ണീ​ശ്വ​രം ജം​ഗ്‌​ഷ​നി​ൽ റോ​ഡി​ന് വീ​തി കു​റ​വ് കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ന്നി​ക്കോ​ട്-പ​ത്ത​നാ​പു​രം പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​സം​ഭ​വ​ത്തി​ൽ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.