വി​ദ്യാ​ർ​ഥി​നി തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Sunday, November 10, 2019 2:38 AM IST
കൊ​ല്ലം: പ​രീ​ക്ഷ​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ല്‍ മ​നം​നൊ​ന്ത് കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​നി ചെ​ന്നൈ​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍. കൊ​ല്ലം കി​ളി​ക്കൊ​ല്ലൂ​ര്‍ ര​ണ്ടാം​കു​റ്റി പ്രി​യ​ദ​ര്‍​ശി​നി ന​ഗ​ര്‍ 173 കി​ലോം​ത​റ​യി​ല്‍ പ്ര​വാ​സി​യാ​യ അ​ബ്ദു​ള്‍ ല​ത്തീ​ഫ്-​സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ മ​ക​ള്‍ ഫാ​ത്തി​മ​യാ(18)​ണ് മ​രി​ച്ച​ത്. മദ്രാസ് ഐ​ഐ​ടി​യി​ലെ ഒ​ന്നാം​വ​ര്‍​ഷ എം​എ ഹ്യു​മാ​നി​റ്റി​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​ണ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

രാ​ത്രി നാ​ട്ടി​ല്‍ നി​ന്നും മാ​താ​വ് ഫാ​ത്തി​മ​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ല. മാ​താ​വി​ല്‍ നി​ന്നും വി​വ​ര​മ​റി​ഞ്ഞ് ല​ത്തീ​ഫ​യു​ടെ സ​ഹ​പാ​ഠി​ക​ള്‍ എ​ത്തി​യെ​ങ്കി​ലും മു​റി അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ എ​ത്തി മു​റി ച​വി​ട്ടി​ത്തു​റ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ചെ​ന്നൈ കോ​ട്ടു​ര്‍​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. ഇ​ര​ട്ട സ​ഹോ​ദ​രി അ​യി​ഷ,മ​റി​യം എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.