വെ​ള്ളി​മ​ണ്‍ പു​ലി​ക്കു​ഴി ക​ട​വ് ആ​ദ്യ മ​ത്സ്യ​സം​ര​ക്ഷി​ത മേ​ഖ​ല
Sunday, November 10, 2019 11:00 PM IST
കൊല്ലം: പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മ​ണ്‍ പു​ലി​കു​ഴി ക​ട​വ് ആ​ദ്യ മ​ത്സ്യ​സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ല്‍ മ​ത്സ്യ​സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണി​ത്. മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​നം സാ​ധ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും.

തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ക്കു​ളം, അ​ഷ്ട​മു​ടി, പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പ​ക്ക​ര, കാ​ഞ്ഞി​രം​കോ​ട് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ര​ണ്ടു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ട് ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് ക​രി​മീ​ന്‍ പ്ര​ജ​ന​നം ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​മീ​ന്‍ കു​ഞ്ഞു​ങ്ങ​ളെ കാ​യ​ലി​ല്‍ നി​ക്ഷേ​പി​ച്ചു.

പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ല്‍. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ആ​ശാ ശ​ശി​ധ​ര​ന്‍, ഡോ. ​കെ. രാ​ജ​ശേ​ഖ​ര​ന്‍, സി​ന്ധു മോ​ഹ​ന്‍, എ​സ്. ശ്രീ​ദേ​വി, വി. ​ശോ​ഭ, വി. ​പ്ര​സ​ന്ന​കു​മാ​ര്‍, എ. ​തോ​മ​സ്, ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം. ​ശ്രീ​ക​ണ്ഠ​ന്‍, ക​യ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ എ​സ്. എ​ല്‍. സ​ജി​കു​മാ​ര്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഗീ​താ​കു​മാ​രി, പ്രൊ​ജ​ക്ട് അം​ഗം ഡോ. ​കെ.​കെ. അ​പ്പു​ക്കു​ട്ട​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.